റിയാദ്: ലോകത്ത് ആദ്യമായി റോബോട്ടിന്റെ സഹായത്തോടെ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി സൗദിയിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി ആൻഡ് റിസർച്ച് സെൻറർ. വളരെ അപൂർവമായി നടന്ന സമ്പൂർണ റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാണ് ഇത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയ വിജയം ആയതിൽ വലിയ മെഡിക്കൽ നേട്ടത്തിന് കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി അർഹമായിരിക്കുന്നു. കരൾ രോഗബാധിതനായ സൗദി പൗരൻ ആണ് ശസ്ത്രക്രിക്ക് വിധേയനായത്. ഇദ്ദേഹത്തിന് 60 വയസുണ്ട്. ശസ്ത്രക്രിയ വിജയിക്കാൻ സാധിച്ചതിൽ ലോകമെമ്പാടുമുള്ള രോഗികൾക്ക് വലിയ ആശ്വാസം ആണ് ഉണ്ടായിരിക്കുന്നത്.
മെഡിക്കൽ ശാസ്ത്രത്തിന്റെ മറ്റൊരു വിജയം ആയിട്ടാണ് ഇത് കാണുന്നതെന്ന് ശസ്ത്രക്രിയ സംഘം തലവനും ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സെൻറർ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രഫ. ഡയറ്റർ ബ്രൂറിങ് പറഞ്ഞു. സൗദി പ്രസ് ഏജൻസിയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.