ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മയുടെ ക്രൂരത

ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന്  അമ്മയുടെ ക്രൂരത

കാസർകോട്: ബദിയടുക്കയിലെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഏക മകന്‍  സ്വാതിക്കിനെയാണ് കിണറ്റില്‍ എറിഞ്ഞ് കൊന്നത്. കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവം. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചത്. മാനസിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച ശാരദ കുടുംബവഴക്കിനെ തുടര്‍ന്നാണ് മകനെ കൊന്നതെന്ന് പൊലീസിനോട് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.