കുട്ടികളുടെ വാക്സിനേഷൻ വിവരങ്ങൾ‌ രേഖപ്പെടുത്താം; അമ്മമാർക്കായി പ്രത്യക ആപ്ലിക്കേഷൻ നിർമിച്ച് വിദ്യാർത്ഥി

കുട്ടികളുടെ വാക്സിനേഷൻ വിവരങ്ങൾ‌ രേഖപ്പെടുത്താം; അമ്മമാർക്കായി പ്രത്യക ആപ്ലിക്കേഷൻ നിർമിച്ച് വിദ്യാർത്ഥി

ദുബായ്: വിപ്ലവകരമായ മൊബൈൽ ആപ്ലിക്കേഷൻ വിജയകരമായി നിർമ്മിച്ച് ദുബായ് ഇന്റർനാഷണൽ അക്കാദമിയിലെ അവസാന വർഷ ഹൈസ്‌കൂൾ വിദ്യാർത്ഥിനി വേദ ഫെർണാണ്ടസ്. VAXTrack എന്ന പേരിൽ നിർ‌മിച്ചിരിക്കുന്ന ആപ്ലിക്കേഷനിൽ അമ്മമാർക്ക് കുട്ടികളുടെ വാക്‌സിൻ ഷെഡ്യൂളുകൾ, ഡോക്ടർമാരുടെ അപ്പോയിൻമെന്റ് എന്നിവ കൈകാര്യം ചെയ്യാൻ സാധിക്കും. ആപ്ലിക്കേഷൻ Android, iOS പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഇതുവരെ 2,000ത്തിലധികം ഉപയോക്താക്കൾ ഇത് ഡൗൺലോഡ് ചെയ്‌തു കഴിഞ്ഞു.

ഉപയോക്തൃ സൗഹൃദവും കാര്യക്ഷമവുമായ ഒരു ടൂൾ ഉപയോഗിച്ച് രക്ഷിതാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് VAXTrack ആപ്പ് 15 മാസംകൊണ്ട് നിർമ്മിച്ചത്. 2022 ജൂലൈയിൽ ഖുസൈസിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ നടത്തിയ ഇന്റേൺഷിപ്പിൽ കുട്ടികളുടെ വാക്സിനേഷൻ ഷെഡ്യൂളുകൾ പാലിക്കുന്നതിൽ അമ്മമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വേദ നേരിട്ട് മനസിലാക്കിയിരുന്നു. അതാണ് ആപ്ലിക്കേഷൻ നിർമ്മിക്കാൻ വിദ്യാർത്ഥിയെ പ്രേരിപ്പിച്ചത്.

കോഡിംഗിൽ മുൻ പരിചയമോ അറിവോ ഇല്ലാത്ത വേദ ഓൺലൈനിൽ നിന്ന് വിവരങ്ങൾ പഠിച്ച് മനസിലാക്കിയാണ് ആപ്ലിക്കേഷൻ നിർമ്മിച്ചത്. നിരവധി അമ്മമാരുമായി സംസാരിച്ച് അവരുടെ ആശങ്കകളും പ്രശ്നങ്ങളും മനസിലാക്കാൻ ശ്രമിച്ചു. അവരുടെ വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകളുടെയും ഫീഡ്‌ബാക്കിന്റെയും ഫലമാണ് ഈ ആപ്പെന്ന് വേദ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.