കുവെെറ്റ്: പുതിയ വികസനത്തിന്റെ പാതയിലാണ് കുവെെറ്റ്. രാജ്യത്ത് വിവിധ തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആണ് ഒരുക്കുന്നത്. രാജ്യത്തിന്റെ വികസന കുതിപ്പിന് വേഗം പകരുമെന്ന പ്രതീക്ഷയുടെ ഭാഗമായാണ് പുതിയ ട്രെയിൽ പദ്ധതി കുവെെറ്റ് കൊണ്ടുവരുന്നത്. അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ് കുവെെറ്റ് ലക്ഷ്യം വെക്കുന്നത്. ഇതിന് വേണ്ടിയുള്ള സാധ്യതാപഠനം നടത്താൻ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ തെരഞ്ഞെടുത്തു എന്നാണ് റിപ്പോർട്ട്.
കുവെെറ്റ് പൊതുമരാമത്ത് മന്ത്രാലയം കരാർ രേഖകൽ പൂർത്തിയാക്കി ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരത്തിന് വേണ്ടി സമർപ്പിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറ് മാസം സമയം ആണ് നൽകിയിരിക്കുന്നത്. അതിന്റെ ഉള്ളിൽ സാധ്യത പഠനം പൂരർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി. ഇത് യാഥാർഥ്യമായാൽ ചരക്ക് നിക്കം ഗൾഫ് നാടുകളിൽ വേഗത്തിലാകും.