കുവൈറ്റ്: കോട്ടയം ചങ്ങനാശ്ശേരി തോട്ടയ്ക്കാട് ചരുവംപുരം ജോസഫ് (50) ഹൃദയാഘാതം മൂലം നിര്യാതനായി. കുവൈറ്റിൽ ജിടിസി കമ്പനിയിൽ ജോലിക്കാരനായ ജോസഫ് താമസിക്കുന്നത് മെഹബൂലയിലാണ്.
ഭാര്യ ഷൈനിയും മകൾ ജോസ്നയും നാട്ടിൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.