ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബര് 22ന്

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബര് 22ന്

ഷാർജ: മരുഭൂമിയിലെ പരുമല എന്നറിയപ്പെടുന്ന ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബര് 22ന് രാവിലെ 10.30 മുതൽ രാത്രി10.30 വരെ വിവിധ പരിപാടികളോടെ ദേവാലയത്തിൽ നടക്കും. പെരുനാളിന്റെ ഭാ​ഗമായി നടത്തുന്ന പൊതു സമ്മേളനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ പങ്കെടുക്കും.

കേരള ഭക്ഷണ വിഭവങ്ങളും ഉത്തരേന്ത്യൻ ചൈനീസ് വിഭവങ്ങളും, ഹൌസ്ഹോൾഡ് ഐറ്റംസ് ലഭിക്കുന്ന കൗണ്ടറുകളും തിരുനാൾ ദിനം പ്രവർത്തിക്കും. ആഹാര സാധനങ്ങൾ ഇടവക അംഗങ്ങൾ തന്നെ പാകം ചെയ്തതാണ് എന്നതാണ് പ്രത്യേകത. കനൽ ടീം അവതരിപ്പിക്കുന്ന ഗാനമേള, മിമിക്രി എന്നിവയും മേളം ദുബായ് അവതരിപ്പിക്കുന്ന ചെണ്ടമേളം എന്നിവയും നടത്തപ്പെടും.

ഇടവക വികാരി ഫാദർ ഫിലിപ്പ് എം സാമുവേൽ, സഹവികാരി ഫാദർ ജിജോ രാജൻ പുതുപ്പള്ളി, ഇടവക ട്രസ്റ്റീ വർഗീസ് ജോൺസൺ, സെക്രട്ടറി ജിബു കുര്യൻ കൺവീനർ ഷിബു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ആദ്യഫല പെരുന്നാളിന്റെ വിജയത്തിനായി ഉള്ള വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.