ഒമാൻ: കോഴിക്കോട് വിമാനത്താവളത്തിൽ പകൽ വിമാന സർവീസ് ആരംഭിച്ചതോടെ ചില വിമാന സമയങ്ങളിൽ മാറ്റം. എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഒമാൻ എയറിന്റെയും സമയങ്ങളിൽ ആണ് മാറ്റം വന്നിരിക്കുന്നത്. നവംബറിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് വിമാന സർവിസുകൾ വെട്ടികുറച്ചിരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു ഇതാണ് വെട്ടികുറച്ചിരിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് നവംബറിൽ മൂന്ന് ദിവസങ്ങളിലായി നാല് സർവിസുകൾ മാത്രമാണ് നടത്തുന്നത് എന്നാണ് വെബ്സൈറ്റിൽ കാണുന്നത്. ചിലപ്പോൾ സർവീസുകൾ ഇടയ്ക്ക് കൂട്ടാനും സാധ്യതയുണ്ട്. മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക് ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ മാത്രമാണ് സർവീസ് ഉള്ളത്. ഇതിൽ ഇനി വ്യാഴാഴ്ച രണ്ട് സർവിസുകൾ മാത്രമാണ് ഉണ്ടാകുക.
കോഴിക്കോട്ടേക്കുള്ള ശനി, വ്യാഴാഴ്ചത്തെയും സർവീസിൽ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് 11.40ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 05.05ന് കോഴിക്കോട്ടെത്തും. വ്യാഴാഴ്ചത്തെ രണ്ടാമത്തെ സർവിസും ഉച്ചക്ക് 11.40 ന് പുറപ്പെട്ട് വൈകീട്ട് 05.05ന് കോഴിക്കോട്ടെത്തും.
ഒമാൻ എയർ എല്ലാ ദിവസവും രണ്ട് സർവിസ് വീതം നടത്തുന്നുണ്ട്. ശനി, ചൊവ്വ ദിവസങ്ങളിൽ ഒരു സർവീസ് മാത്രമാണ് ഉള്ളത്. ഈ ദിവസങ്ങളിൽ കാലത്ത് 8.55ന് പുറപ്പെട്ട് വിമാനം ഉച്ചക്ക് 1.50ന് കോഴിക്കോട്ടെത്തും. പിന്നീട് വ്യാഴാഴ്ച രാവിലെ 8.55നും, 9.10നും രണ്ട് സർവിസുകളാണുള്ളത്. വെള്ളി, ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ പുലർച്ച 2.50 പുറപ്പെട്ട് രാവിലെ 7.45ന് എത്തും. വെെകുന്നേരം 3.10 മസ്കറ്റിൽ നിന്ന് പുറപ്പെട്ട് രാത്രി 8.05 കോഴിക്കോട്ടെത്തുന്ന തരത്തിലാണ് രണ്ട് സർവീസുകൾ ഉള്ളത്.