സ്വര്‍ണ വില താഴേക്ക്; മൂന്നു ദിവസത്തിനിടെ പവന് കുറഞ്ഞത് 800 രൂപ

സ്വര്‍ണ വില താഴേക്ക്; മൂന്നു ദിവസത്തിനിടെ പവന് കുറഞ്ഞത് 800 രൂപ

കൊച്ചി: കഴിഞ്ഞ ദിവസം സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുകയറിയ സ്വര്‍ണ വില കുത്തനെ താഴേയ്ക്ക്. തുടര്‍ച്ചയായി മൂന്നാം ദിവസമായ ഇന്നും വില കുറഞ്ഞു. പവന് 240 കുറഞ്ഞ് 45120 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയുമാണ് ആയത്.

ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞു. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് ഇടിഞ്ഞത്.
ഒക്ടോബര്‍ 28ന് (ശനിയാഴ്ച) ആണ് കേരളത്തില്‍ റെക്കോഡ് വിലയില്‍ സ്വര്‍ണം എത്തിയത്. ഒരു ഗ്രാമിന് 5740 രൂപയും ഒരു പവന് 45,920 രൂപയുമാണ് അന്നത്തെ വില .

ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് അന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ വില 2006 ഡോളര്‍ എത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ ആശങ്കയാണ് വില കുതിച്ചുയരാന്‍ ഇടയാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.