ന്യൂഡല്‍ഹി: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. നേരത്തെ എം.പി സ്ഥാനം ജോസ്.കെ മാണി രാജിവെക്കാത്തതിനെതിരെ കോണ്‍ഗ്രസ് വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമസഭാതെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവെച്ചിരിക്കുന്നതെന്നാണ് സൂചന.
ജോസ് കെ.മാണി രാജിവച്ച ഒഴിവില്‍ വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിക്കുമെന്നും സൂചനകളുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല നടപടികള്‍ ലഭിച്ചതോടെയാണ് രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെക്കുന്നത്.
കേരള കോണ്‍ഗ്രസിന് തന്നെ തിരികെ ലഭിക്കുന്ന രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. മുതിര്‍ന്ന നേതാക്കളായ സ്റ്റിഫന്‍ ജോര്‍ജ്, പികെ സജീവ്, പിടി ജോസ് എന്നിവർക്കാണ് സാധ്യത.