ദുബായ്: ദുബായ് മലങ്കര സിറിയൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ രജത ജൂബിലി ആഘോഷ പരിപാടികൾ നാളെ(ഞായർ) സമാപിക്കും. സമാപനത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ടു മണിക്ക് ദുബായ് സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടത്തപ്പെടും. തുടർന്ന് പൊതുസമ്മേളനം, കലാ പരിപാടികൾ, സ്നേഹവിരുന്നും ഉണ്ടായിരിക്കുമനെ്ന് അധികൃതർ അറിയിച്ചു.