ഷാർജ: പ്രവാസി യുവ എഴുത്തുകാരൻ റ്റോജോമോൻ ജോസഫ് മരിയാപുരത്തിന്റെ 36 കവിതകൾ അടങ്ങുന്ന കവിതാസമാഹാരം "കാവ്യദലമർമ്മരങ്ങൾ" ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേസ് ഫോറം ഹാൾ നമ്പർ ഏഴിൽ നവംബർ ആറിന് വൈകിട്ട് മൂന്നു മണിക്കായിരുന്നു പ്രകാശന ചടങ്ങ്. സീന്യൂസ് ലൈവ് ചീഫ് എകിസിക്യൂട്ടീവ് ഓഫിസർ ലിസി കെ ഫെർണാണ്ടസ് പുസ്തകം സീന്യൂസ് ലൈവ് ചീഫ് എഡിറ്റർ ശ്രീ ജോ കാവാലത്തിനു കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്.
പ്രശസ്ത എഴുത്തുകാരി രേഖാ ആർ താങ്കൾ പുസ്തക നിരൂപണം നടത്തി. ജോയി ആലൂക്കാസ് മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ ജസ്റ്റിൻ സണ്ണി, പ്രവാസി എഴുത്തുകാരി മഞ്ജു ശ്രീകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുസമസ്യായാണ് "കാവ്യദലമർമ്മരങ്ങൾ" പ്രസിദ്ധീകരിച്ചിരിക്കുന്നത്.