ഷാര്‍ജ: ഫാബിയന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പോള്‍ സെബാസ്റ്റ്യന്‍ രചിച്ച തിരക്കഥ 'ആവേശം' പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഷോര്‍ട്ട് ഫിലിം സംവിധായകനും കലാകാരനും ശില്പിയുമായ നിസാര്‍ ഇബ്രാഹിം റേഡിയോ ഏഷ്യ പ്രോഗ്രാം ഹെഡ് ആയ സിന്ധു ബിജുവിന് നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം നിര്‍വഹിച്ചത്.
എഴുത്തുകാരി പ്രിയ വിജയന്‍ ശിവദാസ് പുസ്തക പരിചയം നടത്തി. കവിയും കഥാകൃത്തുമായ ശ്രികലയും ചടങ്ങില്‍ പങ്കെടുത്തു.