ഷാര്‍ജ: ഫാ. ബിജു പി. തോമസ് രചിച്ച 'ഉമ്മന്‍ ചാണ്ടി നന്മയുടെ പുണ്യാളന്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎല്‍എ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ. എ. റഹിമിന് നല്‍കി പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷനാണ് പ്രസാധകര്‍.
ഉമ്മന്‍ ചാണ്ടിയുമായി ഇണങ്ങിയും പിണങ്ങിയും ദീര്‍ഘ നാള്‍ അടുത്ത് പ്രവര്‍ത്തിച്ച ഓര്‍മ്മകള്‍ രമേശ് ചെന്നിത്തല പങ്കുവച്ചു. ഉമ്മന്‍ ചാണ്ടിയുടെ നന്മയുടെ പാഠങ്ങള്‍ അടുത്ത തലമുറ ഏറ്റെടുക്കുമെന്ന് രമേശ് പറഞ്ഞു.
ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ സണ്ണിക്കുട്ടി എബ്രഹാം, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ലിപി അക്ബര്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശേരില്‍, ആര്‍. ഹരികുമാര്‍, വി.ടി.സലിം, അഡ്വ. ബാബുജി ഈശോ, പോള്‍ ജോര്‍ജ് പൂവത്തേരില്‍, റോജിന്‍ പൈനുംമൂട്, ഫാ. ബിജു പി. തോമസ് എന്നിവര്‍ സംസാരിച്ചു.