ദുബായില്‍ സംഗീത പെരുമഴ തീര്‍ത്ത് 'രവീന്ദ്രശോഭ'

ദുബായില്‍ സംഗീത പെരുമഴ തീര്‍ത്ത് 'രവീന്ദ്രശോഭ'

ദുബായ്: മലയാളത്തിന്റെ അനശ്വര സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ച് 'രവീന്ദ്രശോഭ' എന്ന പേരില്‍ സംഗീത രാവൊരുക്കി. ദുബായ് അക്കാഡമി സിറ്റിയിലെ ഡീ മൗണ്ട് ഫോര്‍ട്ട് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നവംബര്‍ നാലിനായിരുന്നു രവീന്ദ്ര സംഗീതം കുളിര്‍മഴ പെയ്യിച്ച സംഗീത വിരുന്ന് അരങ്ങേറിയത്.

രവീന്ദ്ര മാഷിന്റെ പ്രീയ പത്‌നി ശോഭാ രവീന്ദ്രന്‍ നേരിട്ട് അദ്ദേഹത്തിന്റെ പാട്ടുകളെ പരിചയപ്പെടുത്തി. മാഷിന്റെ വിവിധ പാട്ടുകളുടെ നൃത്താവിഷ്‌കാരം ഉള്‍ക്കൊള്ളിച്ചുള്ള നൃത്തവും അരങ്ങേറി. ചലച്ചിത്ര പിന്നണിഗായകന്‍ ബിജു നാരായണന്‍ എമിറേറ്റ്‌സിലെ പ്രശസ്ത ഗായകര്‍ ചേര്‍ന്നാണ് രവീന്ദ്ര സംഗീതം അവതരിപ്പിച്ചത്. പരിപാടിയുടെ സംവിധാനം നിര്‍വഹിച്ചത് രാജീവ് പിള്ളയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.