'സര്‍പ്പശാപം' ബിജു നാരായണണ്‍ പ്രകാശനം ചെയ്തു

'സര്‍പ്പശാപം' ബിജു നാരായണണ്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തക മേളയില്‍ ജയപ്രഭയുടെ നോവലായ 'സര്‍പ്പശാപം' മലയാള ഗായകന്‍ ബിജു നാരായണന്‍ പ്രകാശനം ചെയ്തു. സംഗീത സാമ്രാട്ട് രവീന്ദ്രന്‍ മാഷിന്റെ ഭാര്യയും എഴുത്തുകാരിയുമായ ശോഭന രവീന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങില്‍ കൈരളി ബുക്സ് ഡയറക്ടര്‍ മുരളി മോഹന്‍ പുസ്തക പരിചയം നടത്തി. ജയപ്രഭ മറുമൊഴി നടത്തി. രാജന്‍ നായര്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ചു.

മാന്ത്രിക നോവല്‍ രംഗത്ത് നവാഗതയാണ് ജയപ്രഭ. മാന്ത്രിക നോവല്‍ ഇഷ്ടപ്പെടുന്ന ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം നല്ലൊരു വായനാനുഭവം നല്‍കുന്ന കൃതിയാണ് സര്‍പ്പശാപം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.