ഷാർജ: ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ചങ്ങനാശേരി സ്വദേശിനിയുമായ സൈറ സാമിന്റെ ഇംഗ്ലീഷ് ക്രൈം ത്രില്ലർ നോവൽ എ റ്റെയ്‌ൽ ഓഫ് ട്വിസ്റ്റഡ് റ്റൈസ് ഷാർജ അന്തർ ദേശിയ പുസ്‌തകോത്സവത്തിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ മാധ്യമ പ്രവർത്തകൻ റോയ് റാഫേലിന് നൽകിയാണ് സൈറയുടെ ആദ്യ പുസ്‌തകം പ്രകാശനം ചെയ്തത്.
ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക ഫർസാന പുസ്‌തകം പരിചയപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ ഹേമലത തവാനി,പ്രസാധകരായ ഹരിതം ബുക്സ് സി ഇ ഓ യും എഡിറ്ററുമായ പ്രതാപൻ തായാട്ട്, സി ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ജോ കാവാലം സൈറയുടെ പിതാവ് സാം ജോ ആന്റണി എന്നിവർ പ്രസംഗിച്ചു. ലിയ മുരളി അവതാരകയായിരുന്നു. സൈറയുടെ അമ്മ റിയ ജോസ് ഏക സഹോദരി സെറിൻ സാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.