വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞ് മകന്റെ വീട്ടിലേക്ക് മാറി

വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നു;  ഔദ്യോഗിക വസതി ഒഴിഞ്ഞ് മകന്റെ വീട്ടിലേക്ക് മാറി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ സ്ഥാനമൊഴിയുന്നു.

ഇതിനു മുന്നോടിയായി കവടിയാറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാര്‍ട്ടണ്‍ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് വിഎസ് സ്ഥാനം ഒഴിയുന്നത്.

താത്ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റല്‍ അഡ്രസ്സ് ബാര്‍ട്ടണ്‍ ഹില്ലലെ വിലാസമായിരിക്കും എന്നറിയിച്ചുകൊണ്ടുള്ള വാര്‍ത്താ കുറിപ്പും ലഭിച്ചു. 2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് സ്ഥാനമൊഴിയാനുള്ള വിഎസിന്റെ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.