ഷാർജ: സബ്ന നസീറിന്റെ ആദ്യ കഥാസമാഹാരം 'പെൺപുലരികൾ' ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. മാധ്യമ പ്രവർത്തകൻ എം. സി. എ നാസറിൽ നിന്നും കവി സുകുമാരൻ ചാലിഗദ്ധ പുസ്തകം ഏറ്റുവാങ്ങി. ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി. എ. ഹസ്സൻ വിശിഷ്ടാതിഥി ആയിരുന്നു. ബഷീർ തിക്കോടി പുസ്തക പരിചയം നടത്തി. മുരളി മാഷ്, പ്രവീൺ പാലക്കീൽ, അക്ബർ ആലിക്കര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ലിപി അക്ബറിന്റെ സാന്നിധ്യത്തിൽ രഘു മാഷ് ചടങ്ങ് നിയന്ത്രിച്ചു.