സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം; സെക്കൻഡ് ഷോ അനുവദിക്കില്ല

സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം; സെക്കൻഡ് ഷോ അനുവദിക്കില്ല

തിരുവനന്തപുരം: കേരളത്തിലെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘടന പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. അതേസമയം, സെക്കൻഡ് ഷോ നടത്താൻ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്‌ടങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനമായിരിക്കുന്നതെന്നു സംഘടന പ്രതിനിധികൾ പറഞ്ഞു.

തിയറ്ററുകൾ എന്ന് തുറക്കാമെന്ന കാര്യം സംഘടന പ്രതിനിധികൾ കൊച്ചിയിൽ യോഗം ചേർന്ന് തീരുമാനം എടുക്കും. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, തിയറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി ചർച്ചയിൽ പങ്കെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.