കോലിക്കും രാഹുലിനും അര്‍ധസെഞ്ചുറി; ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം

കോലിക്കും രാഹുലിനും അര്‍ധസെഞ്ചുറി; ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്‌സ് നിശ്ചിത ഓവറില്‍ 240 റണ്‍സില്‍ അവസാനിച്ചു.

അഞ്ചാം ഓവറില്‍ ഗില്ലിന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ആക്രമണ ബാറ്റിംഗിലൂടെ നായകന്‍ രോഹിത് ശര്‍മ മുന്നോട്ടു നയിച്ചു. 31 പന്തില്‍ നിന്ന് 47 റണ്‍സ് നേടി രോഹിത് ശര്‍മ മടങ്ങുമ്പോള്‍ സ്‌കോര്‍ 9.4 ഓവറില്‍ രണ്ട് വിക്കറ്റിന് 76 റണ്‍സ്. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യരും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

ആക്രമണ ബാറ്റിംഗിലൂടെ തുടങ്ങിയ കോലിയും ഇതോടെ പ്രതിരോധത്തിലായി. കൂട്ടായെത്തിയ കെഎല്‍ രാഹുലും ശ്രദ്ധാപൂര്‍വം കളിച്ചതോടെ റണ്‍നിരക്ക് കുറഞ്ഞു. ഇന്ത്യയ്ക്കു വേണ്ടി വിരാട് കോലിയും (54 റണ്‍സ്), കെഎല്‍ രാഹുലും (66) അര്‍ധസെഞ്ചുറി നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയ ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു.

ഓസ്‌ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക് മൂന്നും, പാറ്റ് കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. മാക്‌സ് വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.