മൂന്നു സെഞ്ചുറിയടക്കം 11 മല്‍സരത്തില്‍ ഒമ്പതിലും 50 പ്ലസ് സ്‌കോര്‍; ലോകകപ്പിന്റെ താരമായി വിരാട് കോലി

മൂന്നു സെഞ്ചുറിയടക്കം 11 മല്‍സരത്തില്‍ ഒമ്പതിലും 50 പ്ലസ് സ്‌കോര്‍; ലോകകപ്പിന്റെ താരമായി വിരാട് കോലി

അഹമ്മദാബാദ്: ലോകകപ്പ് 2023 ടൂര്‍ണമെന്റിലെ താരമായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. 11 മല്‍സരങ്ങളില്‍ നിന്നായി 765 റണ്‍സ് നേടിയ കോലി ഒമ്പതു മല്‍സരങ്ങളില്‍ 50 പ്ലസ് സ്‌കോര്‍ നേടി.

മൂന്നു സെഞ്ചുറി കണ്ടെത്തിയ കോലി ആറ് അര്‍ധ സെഞ്ചുറികളും ഈ ലോകകപ്പില്‍ കുറിച്ചു. ലീഗ് ഘട്ടത്തില്‍ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ സെഞ്ചുറി കുറിച്ച കോലി സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയും സെഞ്ചുറി തികച്ചു.

11 മല്‍സരങ്ങളില്‍ നിന്നായി 95.62 ശരാശരിയിലാണ് കോലി റണ്‍സ് നേടിയിരിക്കുന്നത്. 90.31 ആണ് സ്‌ട്രൈക്ക് റേറ്റ്.

ഇതിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2003 ലോകകപ്പില്‍ നേടിയ 673 റണ്‍സിന്റെ റെക്കോര്‍ഡും കോലി മറികടന്നിരുന്നു. ഒരു ലോകകപ്പ് എഡിഷനിലെ ഏറ്റവും ഉയര്‍ന്ന റണ്‍സെന്ന റെക്കോര്‍ഡാണ് കോലി തിരുത്തിയെഴുതിയത്.

സച്ചിന്റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡും കോലി മറികടന്നു. ന്യൂസിലന്‍ഡിനെതിരെ സെമിഫൈനലില്‍ നേടിയ സെഞ്ചുറിയോടെ ഏകദിന സെഞ്ചുറികളില്‍ അര്‍ധസെഞ്ചുറി കോലി കണ്ടെത്തി. ഫൈനലിലും കോലി അര്‍ധസെഞ്ചുറി നേടിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.