കാസര്‍കോട് ഷവര്‍മ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ഹോട്ടലില്‍ നിന്ന് നല്‍കിയത് നാല് ദിവസം പഴക്കമുള്ള ഷവര്‍മയെന്ന് പരാതി

കാസര്‍കോട് ഷവര്‍മ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ഹോട്ടലില്‍ നിന്ന് നല്‍കിയത് നാല് ദിവസം പഴക്കമുള്ള ഷവര്‍മയെന്ന് പരാതി

കാസര്‍കോട്: കാഞ്ഞങ്ങാട് ഷവര്‍മ്മ കഴിച്ച 15 ഓളം കുട്ടികളെ അസ്വസ്ഥത അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപെട്ടത്. ഷവര്‍മക്ക് നാല് ദിവസം പഴക്കമുള്ളതായി പരാതി ഉയര്‍ന്നു.

കാഞ്ഞങ്ങാട് പൂച്ചക്കാട് പള്ളിയില്‍ നടന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നല്‍കിയ ഷവര്‍മ്മ കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. പൂച്ചക്കാട്ടെ ബോംബൈ ഹോട്ടലില്‍ നിന്നാണ് ഷവര്‍മ വാങ്ങിയത്. പഴകിയ ഷവര്‍മയാണ് നല്‍കിയതെന്നാണ് പരാതി. ഷവര്‍മക്ക് നാലു ദിവസം പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ, ഫാത്തിമത്ത് ഷാക്കിയ, നഫീസ മന്‍സ, നഫീസത്ത് സുല്‍ഫ എന്നി കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. പൊലീസും ആരോഗ്യ വകുപ്പും ഹോട്ടലില്‍ എത്തി പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങള്‍ പിടി കൂടുന്നതിനുള്ള പരിശോധന നടക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.