ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ചട്ടലംഘനങ്ങള്‍ക്കുള്ള പിഴത്തുക വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ ഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത്.
2022-23 ല്‍ 211 കേസുകളിലായി 40.39 കോടി രൂപയാണ് വിവിധ സ്ഥാപനങ്ങളുടെ മേല്‍ ആര്‍.ബി.ഐ ചുമത്തിയത്. ആര്‍ബിഐ നിലവില്‍ ചുമത്തുന്ന പിഴ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.
ധനകാര്യ സ്ഥാപനങ്ങളുടെ വലുപ്പമനുസരിച്ചാണ് പിഴത്തുക തീരുമാനിക്കുക. കൂടാതെ ആവര്‍ത്തിച്ചുള്ള പിഴവുകള്‍ക്ക് അധിക പിഴയും തലപ്പത്തുള്ള ജീവനക്കാരില്‍ നിന്ന് തുക തിരിച്ചുപിടിക്കുക അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.