'പെരും ആള്‍' ഏകാംഗ നാടകം അരങ്ങേറി

'പെരും ആള്‍' ഏകാംഗ നാടകം അരങ്ങേറി

ദുബായ്: ഫ്രണ്ട്‌സ് വിഷ്വല്‍ മീഡിയ അവതരിപ്പിച്ച ഏകപാത്ര നാടകമായ 'പെരും ആള്‍' ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ 'വനിതം 23'ന്റെ ഭാഗമായി അരങ്ങേറി. ഏറെ നാളത്തെ പരിശീലനത്തിനൊടുവില്‍, പെരും ആളായ രാവണന്‍ എന്ന രാക്ഷസരാജാവിന്റെ സന്തോഷ സന്താപ കാമമോഹ ക്രൂരവികാര സമ്മിശ്രണങ്ങളുടെ പുനരാഖ്യാനമാണ് സുഭാഷ് ദാസ് എന്ന അതുല്യ നടന്‍ അരങ്ങിലെത്തിച്ചത്.


യു.എ.ഇ യിലെ വിവിധ തലങ്ങളിലുള്ള നാടകാസ്വാദകരും നാടകപ്രവര്‍ത്തകരുമടക്കം ഒട്ടേറെപ്പേര്‍ നാടകം കാണാനെത്തി. രമേശന്‍ ബ്ലാത്തൂരിന്റെ നോവലിന്റെ നാടകാവിഷ്‌കാരം ബിജു ഇരുനാവിന്റെ സംവിധാനത്തിലാണ് അറങ്ങിലേറിയത്. മനോജ് പട്ടേന ലൈറ്റ് & മേക്കപ്പ്, പശ്ചാത്തല സംഗീതം അക്ഷയ സന്തോഷ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.