അവസാന ഓവറില്‍ അടിമുടി നാടകീയത; ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് ജയം

അവസാന ഓവറില്‍ അടിമുടി നാടകീയത; ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് ജയം

വിശാഖപട്ടണം; ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് ജയം. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അര്‍ധസെഞ്ചുറി നേടിയ നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും (42 പന്തില്‍ നിന്ന് 80 റണ്‍സ്), ഇഷാന്‍ കിഷന്റെയും (39 പന്തില്‍ നിന്ന് 58 റണ്‍സ്), അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റിങ്കു സിംഗിന്റെയും (14 പന്തില്‍ നിന്ന് 22 റണ്‍സ്) കരുത്തിലാണ് ഇന്ത്യ വിജയിച്ചത്.

അവസാന നാല് പന്തില്‍ രണ്ട് റണ്‍സ് വിജയം അനായാസം കൈവരിക്കാമെന്നു വിജയിച്ച ഇന്ത്യയെ ഞെട്ടിച്ച് തുടര്‍ച്ചയായ മൂന്നു പന്തുകളില്‍ വിക്കറ്റെടുത്ത് ഓസ്‌ട്രേലിയ മല്‍സരത്തില്‍ നാടകീയത കൈവരിച്ചുവെങ്കിലും റിങ്കു സിക്‌സ് പറത്തി വിജയറണ്‍ കുറിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഇംഗ്ലിസിന്റെ സെഞ്ചുറിയുടെയും സ്റ്റീവ് സ്മിത്തിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് 208 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. കേവലം 50 പന്തു നേരിട്ട ഇംഗ്ലിസ് 11 ബൗണ്ടറികളുടെയും എട്ട് സിക്‌സുകളുടെയും സഹായത്തോടെയാണ് 110 റണ്‍സ് കുറിച്ചത്.

ഓപ്പണറുടെ പരിവേഷത്തിലെത്തിയ സ്റ്റീവ് സ്മിത്ത് 41 പന്തില്‍ നിന്ന് 52 റണ്‍സ് നേടി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതാണ് സ്മിത്തിന്റെ ഇന്നിംഗ്‌സ്.

മൂന്ന് ടി20 അടങ്ങുന്ന പരമ്പരയില്‍ രണ്ടാം മല്‍സരം 26ന് തിരുവനന്തപുരത്ത് നടക്കും. ഗുവാഹത്തിയില്‍ 28നാണ് അവസാന ടി20 മല്‍സരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.