യുഡിഎഫിന്റെ കേരളയാത്ര ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ; മത നേതാക്കളുടെ ആശങ്കകൾ പരിഹരിക്കും

യുഡിഎഫിന്റെ കേരളയാത്ര ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ; മത നേതാക്കളുടെ ആശങ്കകൾ പരിഹരിക്കും

തി​രു​വ​ന​ന്ത​പു​രം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേ​ര​ള യാ​ത്ര ന​ട​ത്താ​നോ​രു​ങ്ങി യു​ഡി​എ​ഫ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് കേരള യാത്ര. ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ 22 വ​രെ കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യാണ് കേരള യാ​ത്ര. വി.​ഡി. സ​തീ​ശ​ൻ ആ​യി​രി​ക്കും ജാ​ഥ ക​ൺ​വീ​ന​ർ.ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ജാഥയിൽ ഉണ്ടാകും. തലസ്ഥാനത്ത് ചേ​ർ​ന്ന മു​ന്ന​ണി യോഗത്തിന്റേതാണ് തീ​രു​മാ​നം.

ഇന്നലെ ചേർന്ന യു​ഡി​എ​ഫ് യോഗം പി.സി. ജോ​ർ​ജിന്റെ​ മു​ന്ന​ണി പ്ര​വേ​ശ​ന​വും ച​ർ​ച്ച ചെ​യ്തി​ല്ല.പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ജോ​ർ​ജി​നെ മു​ന്ന​ണി​യി​ലെ​ടു​ക്കു​ന്ന​തി​നോ​ട് എ​തി​ർ​പ്പാ​ണ് ഉ​ള്ള​ത്. ജോ​ർ​ജി​നെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​പ്പി​ക്കാം എ​ന്നാ​ണ് ജോ​സ​ഫ് വിഭാഗം സ്വീകരിച്ച നി​ല​പാ​ട്. മത വിഭാഗങ്ങളുടെയും സാമുദായിക നേതാക്കളുടെയും  ആശങ്ക പരിഹരിക്കും. അതിനായി ക്രമീകരണം ഉണ്ടാക്കും. പ്രക്ഷോഭം ശക്തിപ്പെടുത്തും. തെരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കാൻ ജില്ലകളിൽ യുഡിഎഫ് കോർഡിനേറ്റർമാരെ വെക്കും. പ്രകടന പത്രികയിൽ അടക്കം മാറ്റം ഉൾപ്പെടുത്തും. സീറ്റ് വിഭജന ചർച്ച ഉടൻ തുടങ്ങും. ഭരണ തുടർച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പു തോൽവിക്ക് ശേഷവും മുന്നണിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്ന് യോ​ഗത്തിൽ ആർഎസ്പി വിമർ‌ശനമുന്നയിച്ചു.  മാറ്റം കാണുന്നില്ലെന്ന് ഘടക കക്ഷികളിൽ പലരും ആവർത്തിച്ചു. കോൺഗ്രസ്‌ പുനഃ സംഘടന വൈകുന്നതും ഘടക കക്ഷികൾ ചൂണ്ടിക്കാണിച്ചു.  എഐസിസി റിപ്പോർട്ടിന് ശേഷം കോൺഗ്രസിൽ അഴിച്ചു പണികൾ നടത്തുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.