ലൈഫ് മിഷൻ വിധി 'വീടുമുടക്കി' എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടി; വിധിയിൽ സന്തോഷമുണ്ടെന്നും അനില്‍ അക്കര

ലൈഫ് മിഷൻ വിധി 'വീടുമുടക്കി' എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടി; വിധിയിൽ സന്തോഷമുണ്ടെന്നും അനില്‍ അക്കര

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐ. അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പരാതിക്കാരനായ അനിൽ അക്കര എംഎൽഎ. വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും വീട് മുടക്കി എന്ന പേരിൽ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കിട്ടിയ മറുപടി കൂടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.

ജീവൻ ഉള്ളിടത്തോളം അഴിമതിക്ക് എതിരെ പോരാട്ടം തുടരും. ഏത് സ്ഥാനമാനം നഷ്ടപ്പെട്ടാലും അഴിമതി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരത്തിൽ കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയും ലൈഫ് മിഷനിലെ ഇന്നത്തെ ഹൈക്കോടതി വിധിയും അവകാശത്തിനും അഴിമതിക്കെതിരായുമുള്ള പോരാട്ടങ്ങൾക്ക് കോടതികൾ മികച്ച പിന്തുണ നൽകുന്നു എന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.