കുവൈറ്റ് സിറ്റി: സീറോ മലബാർ സഭാംഗങ്ങളുടെ മധ്യപൂർവ്വ ദേശത്തെ ആദ്യത്തെ കൂടിച്ചേരലായ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിൻ്റെ, സ്ഥാപകദിനം ഡിസംബർ ഒന്നിന് ആഘോഷിച്ചു.

എസ്എംസിഎ പ്രസിഡൻ്റ് സുനിൽ റാപ്പുഴയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ഥാപകാംഗം സൈജു മുളകുപാടം, ഏരിയാ കൺവീനർമാരായ ഷാജു ദേവസി, സെബാസ്റ്യൻ പോൾ, മുൻ പ്രസിഡൻ്റ്മാരായ അഡ്വ.ബെന്നി നാൽപതാംകുളം, സാൻസിലാൽ ചക്യത്ത് മുൻ ജനറൽ സെക്രട്ടറിമാരായ ബിജു പി ആൻ്റോ, മുൻ ട്രഷറർ ജോസ് മത്തായി, മുതിർന്ന അംഗം ഡൊമിനിക്, വുമൺസ് വിംഗ് പ്രസിഡൻ്റ് ലിറ്റ്സി സെബാസ്റ്റ്യൻ, ബാലദീപ്തി വൈസ് പ്രസിഡൻ്റ് സിനോ പീറ്റർ, എ കെ സി സി ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ബോബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
കൾച്ചറൽ കമ്മിറ്റി കൺവീനർ സന്തോഷ് ഒടേട്ടിൽ പ്രാരംഭ പ്രാർത്ഥനക്ക് നേതത്വം നൽകി. ജനറൽ സെക്രട്ടറി ബിനു ഗ്രിഗറി സ്വാഗതവും, ട്രഷറർ ജോർജ് തെക്കേൽ നന്ദിയും പറഞ്ഞു.