സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞു

സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞു

കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. പവന് 800 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 100 രൂപയും കുറഞ്ഞു. ഒരു ഗ്രാമിന് 5785 രൂപയാണ് വില. ഒരു പവന് 46,280 രൂപയും.

തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ കുറവുണ്ടായത്. ഇന്നലെ സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 5885 രൂപയും ഒരു പവന് 47,080 രൂപയുമായിരുന്നു.

വരും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പവന് 50000 രൂപയ്ക്ക് മുകളില്‍ എത്താന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.