കന്യാസ്ത്രീകളെ അപമാനിച്ചു; യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ കേസ്

കന്യാസ്ത്രീകളെ അപമാനിച്ചു; യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ കേസ്

കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു. സാമുവലിനെതിരെ 139 പരാതികളാണ് വനിത കമ്മിഷന് ലഭിച്ചത്. സ്ത്രീകളുടെ പരസ്യ പ്രതിഷേധം നേരിടേണ്ടി വന്ന വിജയ് പി നായര്‍ക്കെതിരെ ഉയര്‍ന്ന സമാന ആരോപണമാണ് സാമുവല്‍ കൂടലിനെതിരെയും.

പത്തനംതിട്ട കലത്തൂര്‍ സ്വദേശിയായ സാമുവല്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. അതിലൂടെയും ഫേസ് ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാന്ന് പരാതി.

ആദ്യം നല്‍കിയ പരാതി വനിത കമ്മീഷന്‍ ഗൗരവമായി എടുക്കാതെ വന്നതോടെ പരാതികള്‍ കൂട്ടത്തോടെയെത്തി. വിവിധ ജില്ലകളില്‍ നിന്നായി 139 പരാതി. ഇതോടെ കേസെടുത്തു.

സൈബര്‍ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നറിയാന്‍ നിയമോപദേശം തേടിയിരിക്കുകയാണ്. വിജയ് പി.നായര്‍ക്കെതിരെ ഉണ്ടായ അതേ നടപടി ഈ കേസിലും വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.