ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

മുംബൈ: ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ശമ്പള വര്‍ധന ധാരണാ പത്രം ഒപ്പിട്ടു.

2022 നവംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട കരാറില്‍ ബാങ്ക് ജീവനക്കാരുടെ പ്രവര്‍ത്തി സമയം ആഴ്ചയില്‍ അഞ്ച് ദിവസമായി ചുരുക്കാനും ശുപാര്‍ശയുണ്ട്. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പൊതുമേഖല ബാങ്കുകള്‍ക്കും കൂടി 12,449 കോടി രൂപയുടെ അധിക ബാധ്യതയാണ് നേരിടേണ്ടി വരിക.

കൂടാതെ 1986 നുശേഷം വിരമിച്ച എല്ലാവര്‍ക്കും പെന്‍ഷന്‍ പരിഷ്‌കരിക്കാനും ബാങ്കുകള്‍ സമ്മതമറിയിച്ചു. അടിസ്ഥാന ശമ്പളത്തിലെയും അലവന്‍സുകളിലെയും വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം ആറുമാസത്തിനകം ഉണ്ടാകുമെന്നും ധാരണാ പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.