സാമ്പത്തിക വളര്‍ച്ച കുത്തനെ താഴേയ്ക്ക്; കാര്‍ഷിക മേഖലാ വളര്‍ച്ച -6.62 ശതമാനം

സാമ്പത്തിക വളര്‍ച്ച കുത്തനെ താഴേയ്ക്ക്;  കാര്‍ഷിക മേഖലാ വളര്‍ച്ച -6.62 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ക്രമാതീതമായി താഴേക്കെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ 6.49ല്‍ നിന്ന് 3.45 ആയാണ് വളര്‍ച്ച നിരക്ക് താഴ്ന്നത്. നിയമസഭയില്‍ വച്ച സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യമുള്ളത്.

ടൂറിസം മേഖലയ്ക്ക് വന്‍തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിട്ടത്. 2020ലെ ഒന്‍പതു മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടിയാണ്. പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചു. റവന്യുവരുമാനത്തില്‍ 2629 കോടിയുടെ കുറവുണ്ട്. കാര്‍ഷിക മേഖലാ വളര്‍ച്ച നെഗറ്റീവായി (-6.62%) തുടരുന്നു.

സംസ്ഥാനത്ത് കടബാധ്യതയും ഉയര്‍ന്നിട്ടിട്ടുണ്ട്. ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവുകള്‍ വര്‍ദ്ധിച്ചു. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമാണെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.