സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ; ഇന്ന് പവന് 320 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ; ഇന്ന് പവന് 320 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 47,120 രൂപയാണ്. ഗ്രാമിന് 5,890 രൂപയുമാണ്. ഇതോടെ സ്വർണവില ഇന്ന് പുതിയ റെക്കോർഡിട്ടിരിക്കുകയാണ്.

ഇന്നത്തേതുകൂടി കൂട്ടി സംസ്ഥാനത്ത് ഇത് പതിനാലാം തവണയാണ് ഈ വർഷം സ്വർണ വില റെക്കോർഡിലെത്തുന്നത്. ജനുവരി 24നാണ് ഈ വർഷം ആദ്യമായി സ്വർണ വില റെക്കോർഡിട്ടത്. ഡിസംബർ നാലിനാണ് ഇതിന് മുൻപ് സ്വർണ വില റെക്കോർഡിലെത്തിയത്.

കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 46,800 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5,850 രൂപയുമായിരുന്നു വില. വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 648 രൂപയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.