മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ തീപിടിത്തം; ആളപായമില്ല

മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ തീപിടിത്തം; ആളപായമില്ല

തിരുവനന്തപുരം : മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തം. രാ​വി​ലെ 7.45 ​നാണ് സംഭവം. ആളപായമില്ല. ട്രെയിനിന്റെ എഞ്ചിന് പുറകിലുള്ള പാഴ്സൽ ബോഗിയിലാണ് തീപിടിച്ചത്.  വർക്കലയ്ക്ക് മുൻപ് യാത്രക്കാർ ചെയിൻ പിടിച്ചു ട്രെയിൻ നിർത്തി. ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

തിരുവനന്തപുരം കൊല്ലം അതിർത്തി പ്രദേശമായ വര്‍‍ക്കല സ്റ്റേഷന് സമീപം ട്രെയിൻ നിര്‍ത്തിയിട്ടിരിക്കുകയാണ്.  അഗ്നിബാധയുണ്ടായ ബോഗിയിലുള്ള ആളുകളെ പൂര്‍ണമായും മാറ്റിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് യാത്രക്കാർ ചെയിൻ വലിച്ചത്. ഇതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.