ദി ഗിൽഡ് ഗോൾഡൻ പലറ്റ് അവാർഡ് വിവേക് വിലാനിക്ക് സമ്മാനിച്ചു

ദി ഗിൽഡ് ഗോൾഡൻ പലറ്റ് അവാർഡ് വിവേക് വിലാനിക്ക് സമ്മാനിച്ചു

ഷാർജ: ദി ഗിൽഡ് ഗോൾഡൻ പലറ്റ് അവാർഡ് വിവേക് വിലാനിക്ക് സമ്മാനിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ഫാം ഫെസ്റ്റിവലിൽ വച്ചു ഗിൽഡ് പ്രസിഡന്റ് കുമാർ ചടയമംഗലം ആർടിസ്റ്റ് പ്രമോദ് അനുസ്മരണ അവാർഡ് സമ്മാനിച്ചു. ആർടിസ്റ്റ് രാമചന്ദ്രബാബു ചടങ്ങ് ഉത്ഘാടനം ചെയ്തു. ലൈവ് സിതാർ വായനക്കൊപ്പം നടത്തിയ ഗിൽഡ് ആർട്ടിസ്റ്റുകളുടെ ലൈവ് ചിത്ര രചന ശ്രദ്ധേയമായി. നൂറോളം കുട്ടികൾ പങ്കെടുത്ത ചിത്രരചനാ മത്സരവും ഫാം ഫെസ്റ്റിനോട് അനുബന്ധിച്ചു നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.