തിരുവനന്തപുരം: കേന്ദ്ര ഫണ്ട് ലഭിച്ചാല്‍ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം വെട്ടിയ 5,7400 കോടി രൂപ ലഭിച്ചാല്‍ ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. പെന്‍ഷന്‍ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസര്‍ക്കാരാണെന്നും പെന്‍ഷന്‍ കമ്പനിയെപ്പോലും കേന്ദ്രം മുടക്കിയതായും മന്ത്രി ആരോപിച്ചു.
യുഡിഎഫ് കാലത്തെ കുടിശിക കണക്ക് അടക്കം എല്ലാം രേഖകളിലുണ്ട്. കേന്ദ്രം തരാനുള്ള പണം നല്‍കിയാല്‍ എല്ലാ പ്രതിസന്ധിയും മാറുമെന്നും ധനമന്ത്രി പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ കുടിശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. യുഡിഎഫിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സമരം ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്നാണ് മന്ത്രിയുടെ പ്രതികരണം.