സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ക്രമക്കേട്; നിയമസഭയിലെ ചോദ്യം പിന്‍വലിച്ച് സിപിഎം എംഎല്‍എ

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ക്രമക്കേട്; നിയമസഭയിലെ ചോദ്യം പിന്‍വലിച്ച് സിപിഎം എംഎല്‍എ

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിലെ ചോദ്യം പിന്‍വലിച്ച് സിപിഎം എംഎല്‍എ എച്ച്.സലാം. നിയമസഭ വെബ്‌സൈറ്റില്‍ നിന്ന് ചോദ്യം പിന്‍വലിക്കുകയും അച്ചടിച്ച് പ്രസിദ്ധീകരിച്ച ചോദ്യാവലിയില്‍ നിന്ന് ചോദ്യം വെട്ടി മാറ്റുകയും ചെയ്തു.

സഹകരണ വകുപ്പ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സംഘങ്ങള്‍ ഏതൊക്കയാണ്? ഇവയുടെ ഭരണസമിതിക്ക് നേതൃൃത്വം നല്‍കുന്നത് ഏത് രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്? വിശദാംശം ലഭ്യമാണോ? ഉണ്ടെങ്കില്‍ ബാങ്കുകളുടെ ജീല്ല തിരിച്ചുള്ള പട്ടികയും രാഷ്ട്രീയ പാര്‍ട്ടിയും വ്യക്തമാക്കോമോ എന്നതായിരുന്നു ചോദ്യം. ഇതാണ് പിന്‍വലിച്ചത്.

എന്നാല്‍ ചോദ്യം പിന്‍വലിച്ചതിന് പിന്നില്‍ പാര്‍ട്ടി ഇടപെടലെന്നാണ് സൂചന. ക്രമക്കേട് കണ്ടെത്തിയ ഭരണ സമിതികളിലേറെയും യുഡിഎഫ് ഭരണ സമിതികളിലാണെന്ന സഹകരണ വകുപ്പിന്റെ കണക്കിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.