തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങിന് ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി. എന്‍ട്രി, എക്‌സിറ്റ് ഗേറ്റുകളില്‍ ക്രമീകരിച്ച ഫാസ്ടാഗ് സ്‌കാനറുകള്‍ വഴിയാണ് ഫീ സ്വീകരിക്കുക. നിലവിലെ പാര്‍ക്കിങ് നിരക്കുകളില്‍ മാറ്റമില്ല.
യാത്രക്കാര്‍ക്ക് ഫീ അടയ്ക്കാനും രസീത് വാങ്ങാനും മറ്റും ഗേറ്റുകളില്‍ ഏറെ സമയം കാത്തുനില്‍ക്കുന്നത് ഫാസ്ടാഗ് വരുന്നത്തോടെ ഒഴിവാകും.
രണ്ട് ടെര്‍മിനലുകളുടെ ഗേറ്റുകളിലും ഫാസ്ടാഗ് വാഹനങ്ങള്‍ക്ക് പ്രത്യേകലൈന്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ മതിയായ ബാലന്‍സ് ഫാസ്ടാഗ് അക്കൗണ്ടില്‍ ഉണ്ടെന്ന് ഉറപ്പ്‌വരുത്തണം. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് നിലവിലെ രീതി തുടരും.