കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഭിഭാഷകനായ പി.ജി മനു പൊലീസില്‍ കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സര്‍ക്കാര്‍ മുന്‍ പ്ലീഡറായിരുന്നു അദേഹം.
പി.ജി മനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഒരു കേസില്‍ നിയമ സഹായം ചോദിച്ചെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വാദിയായ യുവതിയെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകളും ചുമത്തിയെന്നാണ് സൂചന.