ദുബായ് : തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മ'ഖിദ്മ'-യ്ക്ക് പുതിയ ഭാരവാഹികൾ. ദുബായിലെ ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റോറന്റിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാവങ്ങൾക്കുള്ള സഹായ ഹസ്തങ്ങൾ കൂടുതൽ ഊർജിതപ്പെടുത്താൻ കമ്മിറ്റി തീരുമാനിച്ചു.
ഷെരീഫ് തെക്കൻചേരി പ്രസിഡണ്ടായും ഷുക്കൂർ ആർ വി പാലയൂർ ജനറൽ സെക്രട്ടറിയായും ഷഫീഖ് അബൂബക്കർ ട്രഷററായും തെരഞ്ഞെടുത്തു.അഷ്‌റഫ് സഫ കാരക്കാട്, നജീബ് കാരക്കാട് ,ഹാറൂൺ നോർത്ത് പാലയൂർ, ഷെബിൻ എടപ്പുള്ളി, മൻസൂർ മാമബസാർ, മനാസിർ സൗത്ത് പാലയൂർ എന്നിവരാണ് മറ്റു ഭാരവാഹികൾ