കോഴിക്കോട്: തീയേറ്ററില്‍ കാല്‍ വഴുതി വീണ മുക്കം അഭിലാഷ് തിയേറ്റര്‍ ഉടമ കിഴുക്കാരകാട്ട് കെ.ഒ ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്) അന്തരിച്ചു. 74 വയസായിരുന്നു.
എറണാകുളത്ത് നിന്നും വീട്ടിലേക്ക് വരുന്നതിനിടെ തൃശൂരിലെ തിയേറ്റര്‍ കെട്ടിടം കാണാനായി എത്തിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. തലയടിച്ചു വീണ ഇദേഹത്തെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മുക്കത്തെ വീട്ടില്‍ എത്തിക്കും.
മുക്കത്ത് അഭിലാഷ് തിയേറ്ററിന് തുടക്കം കുറിച്ച് തിയേറ്റര്‍ രംഗത്തേക്ക് പ്രവേശിച്ച അദേഹം, കോഴിക്കോട് നഗരത്തില്‍ കോറണേഷന്‍ മള്‍ട്ടിപ്ല്ക്സ് തിയേറ്റര്‍, റോസ് തിയേറ്ററുകള്‍ തുടങ്ങി എട്ടോളം സ്‌ക്രീനുകള്‍ സ്വന്തമാക്കി. 3ഡിയിലും 4കെയിലും ഡോള്‍ബി അറ്റ്മോസില്‍ ഇറങ്ങുന്ന സിനികള്‍ അതേ ക്ലാരിറ്റിയോടെ ആസ്വദകരിലേക്കെത്തിക്കുന്നതില്‍ അദേഹം പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.