കൊച്ചി: സിഎംപി ജനറല്‍ സെക്രട്ടറിയായി സി.പി ജോണിനെ വീണ്ടും തിരഞ്ഞെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി.പി ജോണിനെ വീണ്ടും തിരഞ്ഞെടുത്തത്.
സെക്രട്ടറിമാരായി സി.എ അജീര്‍, സി.എന്‍ വിജയകൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, എം.പി സാജു, കെ.സുരേഷ് ബാബു എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി വികാസ് ചക്രപാണി, സി.കെ രാധാകൃഷ്ണന്‍, കെ.എ കുര്യന്‍, എ.നിസാര്‍, കാഞ്ചന മാച്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.
വി.കെ രവീന്ദ്രനാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളായി ബി.എസ് സ്വാതികുമാര്‍, പി.ആര്‍.എന്‍ നമ്പീശന്‍, എ. രാജീവ് എന്നിവരെയും തിരഞ്ഞെടുത്തു.