തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ പ്രതികരണവുമായി മ്രുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായി ശശി തരൂര്‍. ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അവര്‍ ആലങ്കാരികമായ ഭാഷ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും തരൂര്‍ ആരോപിച്ചു.
ചരിത്രത്തിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗങ്ങളിലൊന്നാണിത്. സീതാരാമന്‍ അവ്യക്തമായ ഭാഷയാണ് ഉപയോഗിച്ചത്. വളരെ കുറച്ച് കണക്കുകളാണ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ബജറ്റില്‍ ഇതുവരെയുള്ള ഏറ്റവും ചെറിയ പ്രസംഗങ്ങളില്‍ ഒന്നായിരുന്നു ഇന്നത്തേത്. അതില്‍ നിന്ന് കാര്യമായൊന്നും പുറത്തുവന്നിട്ടില്ല. പതിവുപോലെ, ഭാഷ കൊണ്ടും വാക്ക് കൊണ്ടും ഒരുപാട് പ്രഖ്യാപനങ്ങളും നടപ്പിലാക്കുന്നതില്‍ വളരെ കുറച്ച് കാര്യങ്ങളുമാണ് ഇതിലുമുള്ളത്. നിക്ഷേപം ഗണ്യമായി കുറഞ്ഞുവെന്നത് അംഗീകരിക്കാതെ അവര്‍ വിദേശ നിക്ഷേപത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ചു'- ശശി തരൂര്‍ പറഞ്ഞു.
ആത്മവിശ്വാസം, പ്രതീക്ഷ എന്നിങ്ങനെയുള്ള അവ്യക്തമായ ഭാഷയില്‍ അവര്‍ ധാരാളം സംസാരിച്ചു. എന്നാല്‍ കണക്കുകള്‍ കഠിനമാകുമ്പോള്‍ അവ വളരെ കുറച്ച് മാത്രമാണ് പുറത്തിവിട്ടത്. ഇത് വളരെ നിരാശാജനകമായ പ്രസംഗമായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ വേണ്ടത്ര സന്നദ്ധത പ്രകടിപ്പിക്കാത്ത ബജറ്റാണിതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.