തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊല്ലപ്പെടുത്തിയ കേസ് അന്വേഷിച്ച സിഐ ടി.ഡി സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ പിഴവുകള്‍ കാരണം കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു. രണ്ടുമാസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. എറണാകുളം റൂറല്‍ എഎസ്പിക്കാണ്അന്വേഷണചുമതല.
സിഐക്കെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ എറണാകുളം വാഴക്കുളം എസ്എച്ഒ ആണ് സുനില്‍ കുമാര്‍. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.