'സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നല്‍കണം; ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കും':നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

'സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നല്‍കണം; ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കും':നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍വകലാശാലാ പ്രതിനിധികളെ നല്‍കണമെന്ന് എട്ട് സര്‍വകലാശാലാ വി.സിമാര്‍ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിര്‍ദേശം. നടപടിയുണ്ടായില്ലെങ്കില്‍ ചാന്‍സലര്‍ എന്ന നിലയ്ക്ക് സ്വന്തം നടപടിയുമായി മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.

കേരള, എം.ജി, കുസാറ്റ്, കണ്ണൂര്‍, മലയാളം, കെ.ടി.യു, അഗ്രികള്‍ച്ചര്‍, ഫിഷറീസ് തുടങ്ങിയ സര്‍വകലാശാലകളിലെ വി.സിമാര്‍ക്കാണ് രാജ്ഭവന്‍ കത്തയച്ചിരിക്കുന്നത്. ഒരു മാസത്തിനകം യോഗം ചേര്‍ന്ന് പ്രതിനിധിയെ നല്‍കണമെന്നാണ് നിര്‍ദേശം. നടപടി ഉണ്ടായില്ലെങ്കില്‍ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തമായി കമ്മിറ്റി രൂപീകരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍വകലാശാലകള്‍ക്ക് കത്തയയ്ക്കുന്നത്. ഇതിനുശേഷം രണ്ട് മാസം പിന്നിട്ടിട്ടും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് താക്കീതെന്ന നിലയ്ക്ക് പുതിയ കത്ത് നല്‍കിയിരിക്കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.