എസ് എം സി എ വുമൺസ് വിങ്ങിൻ്റെ നേതൃത്വത്തിൽ ക്യാൻസർ അവബോധ സെമിനാർ നടത്തി

എസ് എം സി എ വുമൺസ് വിങ്ങിൻ്റെ നേതൃത്വത്തിൽ ക്യാൻസർ അവബോധ സെമിനാർ നടത്തി

കുവൈറ്റ് സിറ്റി: എസ്എംസിഎ വുമൺസ് വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ബ്രെസ്റ്റ് ക്യാൻസർ അവയർനെസ് സെമിനാർ നടത്തി. കുവൈറ്റ് ക്യാൻസർ സെൻ്ററിലെ ഓങ്കോളജിസ്റ്റ് ഡോ. സുസോവന സുജിത് നായർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സെമിനാറിൽ പങ്കെടുത്തവരെ പരിശോധിക്കുകയും, സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. 

എസ്എംസിഎ വുമൺസ് വിങ് അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ലിറ്റ്സി എലിസബത്ത് തോമസ് അധ്യക്ഷത വഹിച്ചു. എസ്എംസിഎ പ്രസിഡന്റ് സുനിൽ റാപ്പുഴ, ട്രിൻസി തുടങ്ങിയവർ സംസാരിച്ചു. രോഗത്തിൽ നിന്നും വിമുക്തി നേടിയ ഷീന സുനിൽ പങ്കുവെച്ച തൻ്റെ അനുഭവസാക്ഷ്യം ഹൃദയസ്പർശിയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.