നാല് ദിവസമായി പട്ടിണി; മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്

നാല് ദിവസമായി പട്ടിണി; മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്

മലപ്പുറം: കുറ്റിപ്പുറത്ത് അസം സ്വദേശിയായ യുവാവ് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചു. കുറ്റിപ്പുറം ബസ്‍സ്റ്റാന്റിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം. നാല് ദിവസമായി താൻ പട്ടിണിയാണെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞു.

ബസ്‍സ്റ്റാന്റിൽ ഇരുന്ന് പൂച്ചയുടെ അവശിഷ്ടങ്ങൾ കഴിക്കാൻ തുടങ്ങിയപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് ആളുകൾ ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭക്ഷണം വാങ്ങി നൽകിയപ്പോൾ ഇയാൾ ആർത്തിയോടെ കഴിച്ചെന്ന് പൊലീസ് പറയുന്നു. യുവാവ് മാനസകാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പൊലീസിന്റെ നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.