കണ്ണൂരിൽ പാചകവാതക ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് മറിഞ്ഞു; എട്ട് പേർക്ക് പരിക്ക്; ഒഴിവായത് വൻദുരന്തം

കണ്ണൂരിൽ പാചകവാതക ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് മറിഞ്ഞു; എട്ട് പേർക്ക് പരിക്ക്; ഒഴിവായത് വൻദുരന്തം

കണ്ണൂർ: പഴയങ്ങാടി പാലത്തിൽ പാചക വാതക ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചാണ് മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ലോറി മറിഞ്ഞത്. വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ കണ്ണൂർ- പഴയങ്ങാടി റോഡിൽ ഗതാഗതം നിരോധിച്ചു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ വരികയായിരുന്ന ലോറി ആദ്യം ട്രാവലറിൽ ഇടിച്ചു. ട്രാവലറിൽ ഉണ്ടായിരുന്ന എട്ട് കാഞ്ഞങ്ങാട് സ്വദേശികൾക്ക് പരിക്കേറ്റു. ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. പിന്നീട് രണ്ട് കാറുകളിലും ഇടിച്ചു. ലോറി ഓടിച്ചിരുന്ന കൊല്ലം സ്വദേശി പ്രശാന്ത് കുമാറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.