കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ഭീതി പരത്തി വീണ്ടും കടുവ. സുരഭിക്കവലയില്‍ ആടിനെ കൊന്ന നിലയില്‍ കണ്ടെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം കാല്‍പ്പാടുകള്‍ നോക്കി കടുവയാണോ എന്ന് ഉറപ്പിക്കാനുള്ള പരിശോധനയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞയാഴ്ച പ്രദേശത്ത് നിന്ന് ഒരു പശുക്കിടാവിനെ കടുവ പിടികൂടിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാലഞ്ച് വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ പിടികൂടിയത്. നാട്ടുകാര്‍ അതിനാല്‍ തന്നെ ഭീതിയിലാണ്.