പി.എസ്.സി പരീക്ഷയില്‍ ആള്‍ മാറാട്ടം; രേഖകള്‍ പരിശോധിക്കുന്നതിനിടെ ഇറങ്ങിയോടി

പി.എസ്.സി പരീക്ഷയില്‍ ആള്‍ മാറാട്ടം; രേഖകള്‍ പരിശോധിക്കുന്നതിനിടെ ഇറങ്ങിയോടി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ആള്‍ മാറാട്ട ശ്രമം. ഹാള്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള്‍ ഇറങ്ങിയോടി. യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്‍മാറാട്ട ശ്രമം നടന്നത്. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം.

സംഭവത്തില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. രേഖകളില്‍ വ്യത്യാസം കണ്ടതോടെ ഇന്‍വിജിലേറ്റര്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. അധികൃതര്‍ പൂജപ്പുര പൊലീസില്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.